Your cart is currently empty!
വിളവെടുപ്പിന്റെ, സമൃദ്ധിയുടെ മധുരോത്സവം

വിളവെടുപ്പിന്റെ ഉത്സവമായ പൊങ്കൽ തമിഴ് നാട്ടുകാർ മകരം ഒന്ന് മുതൽ നാലു ദിവസമായാണ് ആഘോഷിക്കുന്നത്. വീട്ടുമുറ്റത്തു തയ്യാറാക്കിയ അടുപ്പിൽ മൺ കലങ്ങളിലാണ് പൊങ്കൽ തയ്യാറാക്കുന്നത്. അരി വെന്ത് തിളച്ചു തൂവുന്ന പാത്രങ്ങൾ സമൃദ്ധമായ ഒരു വർഷത്തിന്റെ തുടക്കത്തെ കുറിക്കുന്നു എന്നാണ് വിശ്വാസം.
വെൺ പൊങ്കൽ
ചേരുവകൾ:
പച്ചരി – അരക്കപ്പ്
ചെറുപയർ പരിപ്പ് – അരക്കപ്പ്
നെയ്യ് – അരക്കപ്പ്
കുരുമുളക് – ഒരു ടേബിൾ സ്പൂൺ
ജീരകം – ഒരു ടേബിൾ സ്പൂൺ
ഇഞ്ചി നീളത്തിൽ അരിഞ്ഞത് – ഒരു ടേബിൾ സ്പൂൺ
കാഷ്യുനട്ട് – രണ്ട് ടേബിൾ സ്പൂൺ
കായപ്പൊടി – കാൽ ടീസ്പൂൺ
ഉപ്പ്, കറിവേപ്പില – ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: അരി കഴുകി പത്തു മിനിറ്റ് വെള്ളത്തിൽ കുതിരാൻ വെക്കുക. ചെറുപയർ പരിപ്പ് ഒന്ന് ചൂടാക്കി അരിയോടൊപ്പം കുക്കറിൽ എടുത്ത് രണ്ടര കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കുക. മൂന്ന് വിസിലിനുശേഷം തീ അണയ്ക്കാം. പാനിൽ നെയ്യ് ചൂടാക്കി, ജീരകം, കുരുമുളക്, എന്നിവ ചേർത്ത് മൊരിഞ്ഞു വരുമ്പോൾ കാഷ്യുനട്ട് ചേർത്ത് വഴറ്റുക. ഇതിലേക്ക് കറിവേപ്പിലയും കായപ്പൊടിയും ചേർത്ത് വേവിച്ചു വെച്ച അരി, പരിപ്പ് കൂട്ടിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കണം. അരിയും പരിപ്പും വെന്ത്, കുഴഞ്ഞ് നെയ്യിൽ കുതിർന്നിരിക്കണം. പത്തു മിനിറ്റ് മൂടിവെച്ചതിനു ശേഷം സാമ്പാറിനും ചട്ണിക്കുമൊപ്പം വിളമ്പാം.

സ്വീറ്റ് പൊങ്കൽ
ചേരുവകൾ:
പച്ചരി – ഒരു കപ്പ്
ചെറുപയർ പരിപ്പ് – അരക്കപ്പ്
ശർക്കര – അരക്കപ്പ്
നെയ്യ് – അരക്കപ്പ്
കാഷ്യുനട്ട്സ് – മൂന്ന് ടേബിൾ സ്പൂൺ
കിസ്മിസ് – ഒരു ടേബിൾ സ്പൂൺ
ഏലക്കാപ്പൊടി – അര ടീസ്പൂൺ
ഉപ്പ് – കാൽ ടീസ്പൂൺ
തയ്യാറാക്കുന്നവിധം: കുക്കറിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കി, അതിലേക്ക് ചെറുപരിപ്പ് ചേർത്ത് ഒന്ന് വറുത്തതിന് ശേഷം അരിയും മൂന്നര കപ്പ് വെള്ളവും ചേർത്ത് മൂടി വെച്ച്, മൂന്ന് വിസിൽ വരുന്നത് വരെ വേവിക്കണം. ശർക്കരയിലേക്ക് കാൽ കപ്പ് വെള്ളം ചേർത്ത് ചൂടാക്കി ഉരുക്കി പാനി തയ്യാറാക്കി വെക്കുക. അരിയും പരിപ്പും വെന്തതിലേക്ക് ശർക്കരപ്പാനിയും ഏലക്കാ പൊടിയും ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ച് തിളച്ചു വെള്ളം വറ്റിവരുമ്പോൾ തീയിൽ നിന്ന് മാറ്റാം. പാനിൽ നെയ്യ് ചൂടാക്കി നട്ട്സും കിസ്മിസ്സും വറുത്തു ചേർത്ത് പത്തു മിനിറ്റ് മൂടിവെച്ചതിനു ശേഷം ഇളക്കി യോജിപ്പിച്ച് വിളമ്പാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Tasty, sweet Pongal, an easy recipe to make at home
Published: 15 Jan 2026, 01:15 pm IST
ABOUT THE AUTHOR
Related Topics
Read articles on app
Subscribe to our Newsletter
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Leave a Reply
You must be logged in to post a comment.