Your cart is currently empty!
തൈര്, കുക്കുമ്പർ, നൊങ്ക്…ഉള്ളം തണുപ്പിക്കാൻ ഇവരാണ് ബെസ്റ്റ്!

പഴങ്ങൾ, തൈര്, കുക്കുമ്പർ, തണ്ണി മത്തൻ… ചൂടിനെ പ്രതിരോധിക്കാൻ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവയാണ് ഇവ. വെയിലിൽ വാടിവന്ന് ഫ്രിഡ്ജ് തുറന്ന് സോഫ്റ്റ് ഡ്രിങ്കുകൾ എടുത്തു കുടിക്കുന്നതിന് പകരം അടുക്കളയിലെ ചില ചേരുവകൾ ചേർത്തൊരു പാനീയം തയ്യാറാക്കം. നോമ്പുതുറയ്ക്കും ഈ വിഭവങ്ങൾ പരീക്ഷിക്കുന്നത് നല്ലതാണ്.
മിഷ്ടി ഡോയ്
ചേരുവകൾ:
പാൽ – ഒരു ലിറ്റർ
പുളിയില്ലാത്ത കട്ടി തൈര് – ഒന്നര കപ്പ്
പഞ്ചസാര – ഒരു കപ്പ്
തയ്യാറാക്കുന്നവിധം: ഒരു മസ്ലിൻ തുണിയിൽ തൈരൊഴിച്ച് കിഴിപോലെ കെട്ടിത്തൂക്കിയിടുക. വെള്ളം മുഴുവൻ വാർന്നു പോവുന്നതുവരെവെച്ച് ഹങ് കർഡ് തയ്യാറാക്കുക. പാൽ തിളപ്പിച്ച്, പകുതിയാക്കി വറ്റിക്കണം. സോസ് പാൻ ചൂടാക്കി, അര കപ്പ് പഞ്ചസാര ചേർത്ത് ചെറുതീയിൽ ക്യാരമലൈസ് ചെയ്യുക. ഇളം ബ്രൗൺ നിറമാകുമ്പോൾ ഇതിലേക്ക് ഒരു കപ്പ് പാൽ ചേർത്ത് നന്നായി യോജിപ്പിക്കുക. ചെറു തീയിൽവെച്ചുതന്നെ യോജിപ്പിക്കണം. ശേഷം ബാക്കി പാലുംകൂടി ചേർത്ത് യോജിപ്പിച്ച് മാറ്റിവെക്കുക. പാൽ ആറി, ഇളം ചൂടാവുമ്പോൾ ഹങ് കർഡ് ചേർത്ത് വിസ്‌ക് കൊണ്ട് നന്നായി യോജിപ്പിക്കുക. ഈ കൂട്ട് ഒരു മൺപാത്രത്തിലേക്ക് മാറ്റി ഏഴെട്ട് മണിക്കൂർ സെറ്റ് ചെയ്തതിനുശേഷം തണുപ്പിച്ച് കഴിക്കാം.

കുക്കുമ്പർ ബട്ടർ മിൽക്ക്
ചേരുവകൾ:
കുക്കുമ്പർ – ഒന്ന്
തൈര് – രണ്ട് കപ്പ്
ഇഞ്ചി – ഒരു കഷ്ണം
പച്ചമുളക് – രണ്ടെണ്ണം
ജീരകപ്പൊടി – കാൽ ടീസ്പൂൺ
കറിവേപ്പില, മല്ലിയില, പുതിന, ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: കുക്കുമ്പർ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി അരിഞ്ഞുവെക്കുക. ബ്ലെൻഡറിലേക്ക് തൈര്, കുക്കുമ്പർ, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, മല്ലിയില, പുതിനയില, ജീരകപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച്് തണുപ്പിച്ച് വിളമ്പാം.
ഐസ് ആപ്പിൾ മിൽക്ക് സർബത്ത്
ചേരുവകൾ:
നൊങ്ക് (പനം കരിക്ക്) – നാല്
പാൽ – അര ലിറ്റർ
പഞ്ചസാര – മുക്കാൽ കപ്പ്
കണ്ടൻസ്ഡ് മിൽക്ക് – കാൽ കപ്പ്
കസ്‌കസ് – രണ്ട് ടേബിൾ സ്പൂൺ
തയ്യാറാക്കുന്നവിധം: നൊങ്ക് തൊലി കളഞ്ഞുവെക്കുക. ഒരെണ്ണം ചെറുതായരിഞ്ഞ് മാറ്റിവെക്കണം. കസ്‌കസ് വെള്ളത്തിൽ കുതിർത്തു വെക്കുക. ഒരു ബ്ലെൻഡറിൽ ബാക്കി നൊങ്ക്, പാൽ, പഞ്ചസാര, എന്നിവ ചേർത്ത് നന്നായി ബ്ലെൻഡ് ചെയ്‌തെടുക്കുക. ഇതിലേക്ക് കുതിർത്ത കസ്‌കസും കണ്ടൻസ്ഡ് മിൽക്കും ചേർത്ത് യോജിപ്പിച്ച്, മുകളിൽ അരിഞ്ഞു വെച്ച നൊങ്ക് തൂവി, തണുപ്പിച്ച് കുടിക്കാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: beat the heat with this cool curd and cucumber delight simple, soothing, and perfect for summer
Published: 04 Mar 2026, 11:39 am IST
ABOUT THE AUTHOR
Related Topics
Read articles on app
Subscribe to our Newsletter
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Leave a Reply
You must be logged in to post a comment.